ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ് | 10 ചോദ്യം ഒരൊറ്റ ഉത്തരം

പത്തു ചോദ്യം ഒരൊറ്റ ഉത്തരം

10 chodyam 1 utharam

ഉത്തരം കണ്ട് പിടിക്കുക

  1. ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്
  2. ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്.
  3. ലോകത്ത്‌ എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്.
  4. ഞാൻ ഇപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും.
  5. ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല.
  6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും. കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്.
  7. അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം.
  8. ഞാൻ നിങ്ങളുടേതാണ്. പക്ഷെ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ്റിക്കാണ്.
  9. എന്നെ എല്ലാവരും ശ്രെദ്ധിക്കാറുണ്ട്. പക്ഷെ ഞാൻ ആരെയും ശ്രെദ്ധിക്കാറില്ല.
  10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്. എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല.

മുകളിൽ പറഞ്ഞ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം…

It is a challenge….

അറിയാമോ ?

ഉത്തരം പറയുന്നവർ ബുദ്ധി ജീവി.

ഉത്തരം


നമ്പർ പ്ലേറ്റ്

Leave a Reply

Your email address will not be published.