നടക്കുമ്പോൾ നിലത്തു കിടക്കും | അത് എടുക്കുമ്പോൾ പൊട്ടും

nadakkumbol nilathu kidakkum answer

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും

ഉത്തരം പറയാമോ??? ​

ഉത്തരം


ഈ ചോദ്യത്തിന് താഴെ കൊടുത്തിട്ടുള്ള 2 ഉത്തരങ്ങങ്ങളും ശെരിയാണ്

തണ്ണി മത്തൻ / പുളി (താഴെ വീണു കിടക്കുന്ന പഴുത്ത പുളി)

Share This Post:

27 Replies to “നടക്കുമ്പോൾ നിലത്തു കിടക്കും | അത് എടുക്കുമ്പോൾ പൊട്ടും”

      1. തണ്ണിമത്തൻ കുരു പൊടിച്ചത് വാങ്ങാൻ വരെ കിട്ടും ?

  1. തണ്ണി മത്തൻ ആണ് ഉത്തരം എന്ന് പറയാൻ കാര്യം

  2. വിശദീരിക്കുമോ ശെരിക്ക് മനസ്സിലായില്ല

  3. തണ്ണിമത്തൻ നിലത്ത് പടർന്നു മുന്നോട്ട് പോകും അപ്പോൾ തണ്ണിമത്തഗാ അവിടെ കിടക്കും ( നടക്കുമ്പോൾ കിടക്കും ) നമ്മൾ അത് പൊക്കിഎടുത്താൽ വള്ളിയിൽ നിന്ന് അത് പൊട്ടും (എടുത്താൽ പൊട്ടും ) പിന്നെ അത് നമ്മൾ കഴിക്കും ( പൊട്ടിയാൽ കഴിക്കും )അത് ചുവപ്പ് അല്ലേ കഴിക്കുമ്പോൾ വായിൽ തണ്ണിമത്തൻ ആകില്ലേ (കഴിച്ചാൽ ചുവക്കും )നമ്മൾ അതിന്റെ കുരു തുപ്പില്ലേ അത് കരുതിട്ടല്ലേ ആ കുരു പൊടിച്ചാൽ വെള്ളുത്തിരിക്കും

  4. തണ്ണിമത്തൻ ആണെങ്കിൽ തിന്നുമ്പോൾ ചുവക്കുമോ?
    ചുവക്കുമ്പോൾ തിന്നലല്ലേ…
    ചുവന്നാൽ തുപ്പുമോ?

  5. പുളി തിന്നിട്ടു കുരു അല്ലേ തുപ്പുന്നത്, athu കറുപ്പ് നിറം.

    പക്ഷേ പുളി തിന്നാൽ എങ്ങനെ ചുമക്കും

    1. പുളി ആണ് എടുക്കുമ്പോൾ പൊട്ടും. അതിന്റെ തോട് പൊട്ടിച്ചാൽ ചുവപ്പ് അത് പഴുത്ത കളർ, വായിൽ ഇട്ടാൽ ചുവക്കും അത് പഴുത്ത കളർ ആണ് ഉദ്ദേശിക്കുന്നത് തുപ്പിയാൽ കറുപ്പ് അതിന്റെ കുരു അത് പൊടിച്ചാൽ കറുത്ത പൊടി കുരുവിന്റെ തൊടാണ് പൊടിക്കുന്നത് പിടിച്ചാൽ വെളുപ്പ് അതിന്റെ പരിപ്പ് പുളുങ്കുരു

Leave a Reply

Your email address will not be published.