- ഒരാൾക്ക് ഷർട്ട് തേക്കണം. പക്ഷെ കറന്റില്ല. എന്നാലും അയാൾ ഷർട്ട് തേച്ചു, എങ്ങിനെ ?
- പുസ്തകങ്ങളിൽ കാണാൻ കഴിയുന്ന മുഖം ?
- പേനയെക്കാൾ പെൻസിലിന് ആത്മവിശ്വാസം കൂടുതൽ എന്ന് പറയാൻ കാരണം ?
- മുട്ട വിരിഞ്ഞാണ് മനുഷ്യർ ജനിക്കുന്നതെങ്കിൽ ഇവിടെ എന്ത് സംഭവിക്കുമായിരുന്നു ?
- കാറ്റും കറന്റും തമ്മിലുള്ള ബന്ധമെന്താണ് ?
ഉത്തരങ്ങൾ
- തേപ്പു പെട്ടിയോടു അയാൾ ചൂടാവും. അപ്പോൾ തേപ്പ് പെട്ടി അയാളോടും ചൂടായി. ആ ചൂട് കൊണ്ട് ഷർട്ട് തേച്ചു.
- ആമുഖം
- തെറ്റ് തിരുത്താൻ പുറകിൽ ഇറേസർ ഉള്ളത് കൊണ്ട്
- ഓംലെറ്റ് ഉണ്ടാക്കുന്നവനൊക്കെ ജീവപര്യന്തം കിട്ടിയേനെ
- കാറ്റടിച്ചാൽ കറന്റ് പോകും. കറന്റ് അടിച്ചാൽ കാറ്റും പോകും.
Goa